POOJA AND TEMPLE PRATHISHTA

gallery27

#Scintific #institute #of #tantric #heritage

🚩🚩പൈതൃകത്തിലോട്ടു ഒരു എത്തിനോട്ടം 🚩🚩

ആറു വർഷത്തെ ചിന്തയുടെ പരിസമാപ്തിയെന്നോണം ആകുന്നു ഈ ഫേസ്ബുക് പേജ് തുടങ്ങിയത്.. സമകാലീന കാലഘട്ടത്തിൽ താന്ത്രിക മാർഗങ്ങളെ വളരെ മോശമായി ചിത്രീകരിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഒരു പറ്റം അല്പബുദ്ധികൾ ഉള്ളതായി നമ്മൾ കാണുന്നുണ്ടല്ലോ. എന്നാൽ ഇത്തരം ചിന്ത ഒരു പരിധിവരെ ശരിയാണെന്ന തരത്തിൽ സ്വ സാധന കൊണ്ട് കാണിച്ചു കൊടുക്കുന്ന ഒരു പറ്റം അൽപ്പ ബുദ്ധികളായ താന്ത്രികരും..അങ്ങനെ ചർച്ചയിലൂടെ ഉരുത്തിരിഞ്ഞ ഒരു ആശയം ആകുന്നു. ശാസ്ത്രോക്തമായി തന്ത്ര.. വേദ.. വേദാന്ത. ജ്യോതി ശാസ്ത്ര.. മന്ത്ര വിഷയം. കേരള തന്ത്ര..യോഗ ശാസ്ത്ര. ഭാരതീയ ആചാര അനുഷ്ഠാന പൈതൃകം.. കളരി. മുതലായ ആയോധന കലകൾ.. പാരമ്പര്യ ആചാര കലകളെ കുറിച്ചുള്ള പഠനത്തോടൊപ്പം ഗവേഷണം ചെയ്യാനുള്ള ഒരു ശാസ്ത്ര കേന്ദ്രം വിശദമായ വിവരം പിന്നീട് അറിയിക്കുന്നതാണ്.. കേരളത്തിലെ ആദ്യത്തെ താന്ത്രിക കൗലാശ്രമം പാലക്കാട് വരുന്നു.. മഹാ മേരു പ്രതിഷ്ഠയും.. താന്ത്രിക യാഗശാല.. അൻപത്തി നാല് ശക്തിപീഠ സങ്കൽപം ദ്വാദശ രുദ്ര സങ്കൽപം തുടങ്ങിയ പ്രതിഷ്ഠയോടുകൂടി.

ശ്രീ ചക്ര മാതൃകയിൽ മണിദ്വീപ സങ്കല്പത്തിൽ മധ്യത്തിൽ വിരാജിക്കുന്ന ലളിതാംബികയുടെ പ്രതിഷ്ഠയും . ഹൈന്ദവ ക്ഷേത്ര പുനരുദ്ധാരണം. പാവപെട്ട ഹിന്ദു കുട്ടികളുടെ പഠനം എന്നിവ. കൂടാതെ ഹോസ്പിറ്റലിൽ. അഗതി മന്ദിരങ്ങൾ..കൗൺസലിംഗ് ഗ്രൂപ്പ്.. പേഴ്സണൽ ഡെവലപ്മെന്റ്.കുട്ടികൾക്ക് അവരുടെ കഴിവുകളെ വളർത്തിയെടുക്കാനുള്ള പഠനം...